ജനമനസ് യുഡിഎഫിന് ഒപ്പം: കേന്ദ്രത്തിൽ ഇന്ത്യാ മുന്നണി അധികാരത്തില്‍ വരും; ഫ്രാൻസിസ് ജോർജ്

 

കോട്ടയം: കോണ്‍ഗ്രസിന് തികഞ്ഞ വിജയ പ്രതീക്ഷയെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ്. തുടക്കം മുതലേ വിജയം ഒപ്പമാകുമെന്ന ഉറപ്പുണ്ടായിരുന്നെന്നും  ജനമനസ് യുഡിഎഫിന് ഒപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി. തീർച്ചയായും മികച്ച വിജയം ഉണ്ടാകും, ഭൂരിപക്ഷം എത്രയെന്ന് പറയാനാവില്ലയെന്നും  ഫ്രാൻസിസ് ജോർജ് കോട്ടയത്ത് പ്രതികരിച്ചു. കേന്ദ്രത്തിൽ
ഇന്ത്യ മുന്നണി അധികാരത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.

Comments (0)
Add Comment