രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുറയുന്നു ; 24 മണിക്കൂറിനിടെ 53,256 പേർക്ക് വൈറസ് ബാധ

Jaihind Webdesk
Monday, June 21, 2021

ന്യൂഡല്‍ഹി : രാജ്യത്ത്പ്രതിദിന കൊവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 53,256 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 88 ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. 24 മണിക്കൂറിനിടെ 78,190 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ആകെ കൊവിഡ് മുക്തരുടെ എണ്ണം 2,88,44,199 ആയി. 1422 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് കൊവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായവരുടെ എണ്ണം 3,88,135 ആയി.

ഇതുവരെ രാജ്യത്ത് 2,99,35,221 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. നിലവില്‍ 7,02,887 സജീവ കേസുകളാണുള്ളത്. ഇതുവരെ 28,00,36,898 ഡോസ് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്തു കഴിഞ്ഞതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.