രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു; 24 മണിക്കൂറിനിടെ 83,876 പേര്‍ക്ക് രോഗം, 895 മരണം

Jaihind Webdesk
Monday, February 7, 2022

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ആഴ്ചകള്‍ക്ക് ശേഷം ഒരു ലക്ഷത്തിന് താഴെയെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 83,876 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 895 കൊവിഡ് മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.25 ശതമാനമായി കുറഞ്ഞു. ഇന്ന് കൊവിഡ് പോസിറ്റീവ് ആയവരുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസത്തെക്കാള്‍ 24 ശതമാനം കുറവ് രേഖപ്പെടുത്തി.

11,08,938 സജീവ കൊവിഡ് കേസുകളാണ് രാജ്യത്ത് നിലവിലുള്ളത്. അതേസമയം രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,02,874 ആയി. ആകെ നല്‍കിയ കൊവിഡ് വാക്‌സിന്‍ ഡോസുകളുടെ എണ്ണം 1,69,63,80,755.