‘രാജ്യത്തിനുവേണ്ടി ലഡാക്കിലെ ജനങ്ങളെ കേള്‍ക്കൂ…’; മോദിയോട് രാഹുല്‍ ഗാന്ധി

Jaihind News Bureau
Saturday, July 4, 2020

 

ഇന്ത്യ-ചൈന   അതിർത്തി സംഘർഷത്തിൽ കേന്ദ്ര സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി  രാഹുൽ ഗാന്ധി.  ചൈനീസ് നുഴഞ്ഞു കയറ്റത്തിനെതിരെ ലഡാക്കിലെ ജനങ്ങളുടെ മുന്നറിയിപ്പ് അവഗണിക്കുന്നത് രാജ്യത്തിന് നഷ്ടമുണ്ടാക്കുമെന്ന് അദ്ദേഹം  ട്വിറ്ററില്‍ കുറിച്ചു. രാജ്യസ്നേഹികളായ അവർ ചൈനീസ് നുഴഞ്ഞു കയറ്റത്തിനെതിരെ ശബ്ദമുയർത്തുന്നു. രാജ്യത്തിനുവേണ്ടി വേണ്ടി ദയവായി ലഡാക്കിലെ ജനങ്ങളെ കേൾക്കണം. അതിർത്തിയില്‍ ചൈന നുഴഞ്ഞു കയറിയെന്ന് ലഡാക്കിലെ ജനങ്ങൾ പറയുന്ന മാധ്യമവാർത്തകൾ പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.