ഇന്ത്യ-പാക് കൂടിക്കാഴ്ചയില്‍ നിന്ന് ഇന്ത്യ പിന്മാറി

Jaihind Webdesk
Friday, September 21, 2018

പാകിസ്ഥാനുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇന്ത്യ പിന്മാറി. ഇന്ത്യ-പാക് പ്രശ്‌നം ചർച്ച ചെയ്യണമെന്ന് അവശ്യപ്പെട്ട് പാകിസ്ഥാൻ പ്രധാനമന്ത്രി ഇന്ത്യക്ക് അയച്ച കത്തിന് കഴിഞ്ഞദിവസം അനുകൂല നിലപാട് ഇന്ത്യ അറിയിച്ചിരുന്നു.

ഭീകരാക്രമണ പശ്ചാത്തലത്തിലാണ് പിന്മാറ്റ തീരുമാനമെന്ന് ഇന്ത്യ അറിയിച്ചു. ന്യൂയോർക്കിൽ വെച്ച് നടത്താനിരുന്ന വിദേശകാര്യ മന്ത്രിതല ചർച്ചകൾ ഇതേത്തുടർന്ന് റദ്ദാക്കി.