വനിത ടി20 ലോകകപ്പ് : ഇന്ത്യയ്ക്ക് തുടർച്ചയായ നാലാം ജയം

Jaihind News Bureau
Saturday, February 29, 2020

വനിതകളുടെ ടി20 ലോകകപ്പ് ക്രിക്കറ്റിൽ ഗ്രൂപ്പ് എയിൽ ഇന്ത്യയ്ക്ക് തുടർച്ചയായ നാലാം ജയം. സെമിഫൈനലിൽ സ്ഥാനം ഉറപ്പിച്ച ഇന്ത്യ ശ്രീലങ്കയ്ക്കെതിരെ ഏഴ് വിക്കറ്റിന്‍റെ ജയമാണ് സ്വന്തമാക്കിയത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ലങ്കയെ ഇന്ത്യ ഒമ്പതു വിക്കറ്റിന് 113 റൺസില്‍ ഒതുക്കി. നാല് വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ രാധ യാദവാണ് ബൗളിംഗിൽ തിളങ്ങിയത്. നാല് ഓവറിൽ 23 റൺസ് വിട്ടുകൊടുത്താണ് രാധ യാദവിന്‍റെ പ്രകടനം. രാജേശ്വരി ഗെയ്ക് വാദ് രണ്ടു വിക്കറ്റ് വീത്തി. ദീപ്തി ശർമ, ശിഖ പാണ്ഡെ പൂനം യാദവ് എന്നിവർ ഓരോ വിക്കറ്റ വീതം നേടി.

33 റൺസ് നേടിയ ചമാരി അട്ടപ്പട്ടുവാണ് ലങ്കയുടെ ടോപ്പ് സ്‌കോറർ. ചെറിയ സ്‌കോർ പിന്തുടർന്ന ഇന്ത്യയ്ക്ക് ഒരിക്കൽ കൂടി സഫാലി വർമ വെടിക്കെട്ട് തുടക്കം നൽകി. 34 പന്തിൽ 47 റൺസ് നേടിയ സഫാലി ഇന്ത്യയെ വിജയതീരത്തെത്തിച്ച ശേഷം ഔട്ടാവുകയായിരുന്നു. ജാമിയ റോഡ്രിഗസും ദീപ്തി ശർമയും 15 റൺസ് വീതം നേടി പുറത്താകാതെ നിന്നു. 14.4 ഓവറിൽ ലങ്കൻ ലക്ഷ്യം ഇന്ത്യ മറികടന്നു.