ലോകകപ്പിലെ ആദ്യ മത്സരത്തിന് തയ്യാറെടുത്ത് ഇന്ത്യ

ലോകകപ്പിലെ ആദ്യ മത്സരത്തിന് തയ്യാറെടുത്ത് ഇന്ത്യ. ഹാംപ്ഷെയർ ബൗൾ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നാളെ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളി. കളിച്ച രണ്ടു മത്സരങ്ങളും തോറ്റ് വരുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരെ ജയിച്ച് ലോകകപ്പിൽ ഗംഭീര തുടക്കമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.

ഹാംപ്‌ഷെയർ ബൗൾ ക്രിക്കറ്റ്‌ സ്‌റ്റേഡിയത്തിൽ ഉച്ച തിരിഞ്ഞ് മൂന്നിന്‌ ദക്ഷിണാഫ്രിക്കയാണ്‌ എതിരാളി. കളിച്ച രണ്ടു മത്സരങ്ങളും തോറ്റ്‌ വരുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ജയിച്ച്‌ ലോകകപ്പിൽ ഗംഭീര തുടക്കമാണ്‌ ഇന്ത്യ പ്രതീക്ഷിക്കുന്നത്‌. ‌ആദ്യ മത്സരത്തിന്‌ തയ്യാറെടുക്കാനും ഇംഗ്ലണ്ടിലെ പിച്ചിന്റെ സ്വഭാവം മനസ്സിലാക്കാനും സമയം ലഭിച്ചത്‌ മുതലാക്കാമെന്ന കണക്കുകൂട്ടലിലാണ്‌ വിരാട്‌ കോഹ്‌ലിയും സംഘവും.

ലോകകപ്പിൽ അവസാനമിറങ്ങുന്ന ടീമാണ്‌ ഇന്ത്യ. മറ്റു ടീമുകളെല്ലാം ആദ്യ മത്സരം പൂർത്തിയാക്കിക്കഴിഞ്ഞു. ഇംഗ്ലണ്ടും പാകിസ്ഥാനും ദക്ഷിണാഫ്രിക്കയും രണ്ടു കളി പൂർത്തിയാക്കി. ഇംഗ്ലണ്ടിലെ പിച്ചുകൾ മനസ്സിലാക്കാനും എതിരാളികളുടെ ശക്തി‐ദൗർബല്യങ്ങൾ അറിയാനും ഇന്ത്യക്ക‌് സമയം കിട്ടി. സമ്മർദങ്ങളില്ലാതെ കളിച്ചാൽ മൂന്നാം കിരീടത്തിലേക്കുള്ള പ്രയാണം ജയത്തോടെ തുടങ്ങാം.

Comments (0)
Add Comment