കെ.പി.സി.സി ആസ്ഥാനത്ത് സ്വാതന്ത്യദിനാഘോഷം; പ്രകൃതിദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് പ്രണാമം

തിരുവനന്തപുരം: പ്രകൃതി ക്ഷോഭത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ സ്മരണയ്ക്കു മുന്നില്‍ പ്രണമിച്ച് കെ.പി.സി.സി ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷം ചടങ്ങുകള്‍ നടന്നു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ദേശീയ പതാക ഉയര്‍ത്തി, സേവാദള്‍ വോളന്റിയര്‍മാരുടെ അഭിവാദ്യം സ്വീകരിച്ചു.

73-ാംമത് സ്വാതന്ത്രദിനാഘോഷം സേവാദള്‍ വോളന്റിയര്‍മാരുടെ അഭിവാദ്യം സ്വീകരിച്ച് കൊണ്ടാണ് കെ.പി.സി.സി ആസ്ഥാനത്ത് മുല്ലപ്പളളി രാമചന്ദ്രന്‍ ദേശീയ പതാക ഉയര്‍ത്തിയത്. സ്വാതന്ത്ര്യദിനത്തില്‍ ഒരു ആത്മപരിശോധന നടത്താന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തയ്യാറാകണമെന്നും സ്വാതന്ത്ര പ്രസ്ഥാനവുമായി യാതൊരു ബന്ധവുമില്ലാത്തവരാണ് രാജ്യം ഭരിക്കുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

കാശ്മീരില്‍ ജനപ്രതിനിധികളെയടക്കം ജയിലടക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. സ്വാതന്ത്രദിനത്തില്‍ ആളുകളെ ജയിലിലടക്കുന്ന നടപടിയാണ് മോദി സര്‍ക്കാരിന്റേതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.കെപിസിസി വര്‍ക്കിംങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി, മുന്‍ കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍, ശശി തരൂര്‍ എംപി, വി.എസ് ശിവകുമാര്‍ എം.എല്‍.എ തുടങ്ങിയവരും പങ്കെടുത്തു.

kpccmullappally ramachandran
Comments (0)
Add Comment