ചരിത്ര നേട്ടം സ്വന്തമാക്കി രോഹിത് ശർമ്മ

ഓസ്ട്രേലിയക്കെതിരായ പരമ്പര നഷ്ടപ്പെടുത്തിയെങ്കിലും ഡൽഹിയിലെ ഫിറോസ് ഷാ കോട്‌ലയിൽ ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഹിറ്റ്മാൻ രോഹിത് ശർമ്മ. ഏകദിന ക്രിക്കറ്റിൽ 8000 റൺസ് തികച്ചതിന് പുറമേ, ഓപ്പണറെന്ന നിലയിൽ ഏറ്റവും വേഗത്തിൽ 6000 ഏകദിന റൺസ് സ്വന്തമാക്കുന്ന താരമായും രോഹിത് മാറി.

199 ഇന്നിംഗ്‌സില്‍ നിന്നും ഇപ്പോള്‍ 7954 റണ്‍സ് ആണ് രോഹിത് ശര്‍മ്മ നേടിയിരിക്കുന്നത്.  കഴിഞ്ഞ മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ രോഹിത് 95 റണ്‍സ് ആണ് നേടിയിരുന്നത്.  മത്സരത്തില്‍ അര്‍ധസെഞ്ചുറി (56 റൺസ്) നേടിയ രോഹിത് ഏകദിനത്തില്‍ 8000 റണ്‍സ് പൂര്‍ത്തിയാക്കി. ഏറ്റവും വേഗത്തില്‍ 8000 ഏകദിന റണ്‍സ് നേടുകയെന്ന നേട്ടത്തില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിക്കൊപ്പം മൂന്നാം സ്ഥാനത്തും രോഹിത് എത്തി.

200 ഇന്നിംഗ്‌സുകളില്‍ നിന്നാണ് രോഹിത് ശര്‍മ്മയും സൗരവ് ഗാംഗുലിയും 8000 റണ്‍സ് തികച്ചത്. എ.ബി. ഡിവില്ലിയേഴ്‌സ് (182 ഇന്നിംഗ്‌സ്), വിരാട് കോഹ്ലി (175 ഇന്നിംഗ്‌സ്) എന്നിവരാണ് ഈ റെക്കോര്‍ഡില്‍ ഇവര്‍ക്ക് മുന്നിലുള്ളത്.  ഏകദിനത്തില്‍ 8000 റണ്‍സ് തികയ്ക്കുന്ന ഒമ്പതാമത്തെ ഇന്ത്യന്‍ താരമാണ് രോഹിത് ശര്‍മ്മ.

Rohit Sharma
Comments (0)
Add Comment