ആദായനികുതി ഘടനയില്‍ മാറ്റം; മൂന്നു ലക്ഷം വരെ നികുതിയില്ല

 

ന്യൂഡൽഹി: പുതിയ സ്കീമിലെ ആദായ നികുതി സ്ലാബുകള്‍ പരിഷ്‌കരിച്ചു. മൂന്നു ലക്ഷം വരെ നികുതിയില്ല. എല്ലാ വിഭാഗം നിക്ഷേപകര്‍ക്കുമുള്ള ഏഞ്ചല്‍ ടാക്‌സ് നിര്‍ത്തലാക്കും. അതേസമയം പഴയ സ്കീമിലുള്ള നികുതിദായകർക്ക് ഇളവുകളില്ല. ധനമന്ത്രി നിർമ്മല സീതാരാമന്‍ ബജറ്റിലാണ് ഇക്കാര്യങ്ങള്‍ പ്രഖ്യാപിച്ചത്.

പുതിയ നികുതി സ്ലാബ് ഇങ്ങനെ:

3 ലക്ഷം മുതൽ 7 ലക്ഷം വരെ– 5%
7 ലക്ഷം മുതൽ 10 ലക്ഷം വരെ– 10%
10 ലക്ഷം മുതൽ 12 ലക്ഷം വരെ– 15%
12 ലക്ഷം മുതൽ 15 ലക്ഷം വരെ– 20%
15 ലക്ഷത്തിനു മുകളിൽ –30%

പെന്‍ഷന്‍കാര്‍ക്കുള്ള കുടുംബ പെന്‍ഷന്‍റെ‍ നികുതിയിളവ് 15,000 രൂപയില്‍ നിന്ന് 25,000 രൂപയായി ഉയര്‍ത്തി. കോര്‍പറേറ്റ് നികുതി 35 ശതമാനമായി കുറച്ചു. വിദേശ കമ്പനികള്‍ക്ക് ഇതു നേട്ടമാകും. സാമ്പത്തിക, സാമ്പത്തികേതര ആസ്തികളുടെ ദീര്‍ഘകാല നേട്ടങ്ങള്‍ക്കുള്ള നികുതി 12.5 ശതമാനമായി ഉയര്‍ത്തി.

Comments (0)
Add Comment