ആലപ്പുഴ: കോണ്‍ഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്. 1700 കോടി രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. അതേസമയം കോണ്‍ഗ്രസ് പാര്‍ട്ടിയെ സാമ്പത്തികമായി പാപ്പരാക്കാനുള്ള നീക്കമാണ് നരേന്ദ്ര മോദി നടത്തുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ആലപ്പുഴയില്‍ പറഞ്ഞു.
കോണ്‍ഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പ് നോട്ടീസയച്ചത് ജനാധിപത്യ വിരുദ്ധവും യുക്തിരഹിതവുമായ നടപടി എന്നാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിയെ സാമ്പത്തികമായി പാപ്പരാക്കാനുള്ള നീക്കമാണ് നരേന്ദ്ര മോദി നടത്തുന്നതെന്ന് കെ.സി. വേണുഗോപാല്‍ പ്രതികരിച്ചു. ആദായ നികുതി വകുപ്പ് ഗുണ്ടകളെ പോലെ പ്രവര്‍ത്തിക്കുന്നു. രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളെ തിരഞ്ഞെടുപ്പില്‍ ഇല്ലാതാക്കാനുള്ള നീക്കമാണ് നടക്കുന്നത്. 1076 കോടി അടക്കണമെന്ന് ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ് ഇപ്പോള്‍ വന്നെന്നും 692 കോടി പലിശ മാത്രം അടക്കണമെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. നാളെയും മറ്റന്നാളും രാജ്യ വ്യാപകമായി പ്രതിഷേധിക്കുമെന്നും അദ്ദേഹം ആലപ്പുഴയില്‍ വ്യക്തമാക്കി.