കിഫ്ബിയിൽ കേന്ദ്ര ആദായ നികുതി വകുപ്പിന്‍റെ പരിശോധന. അഞ്ച് വർഷത്തെ കിഫ്ബി പദ്ധതികളുടെ വിശദാംശങ്ങളാണ് പരിശോധിച്ചത്. പദ്ധതിയുമായി ബന്ധപ്പെട്ട് നേരത്തെ വിവരങ്ങൾ നൽകാൻ കിഫ്ബിക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ആദായനികുതി വകുപ്പ് പരിശോധനയിൽ അസ്വാഭാവികത ഇല്ലെന്ന് കിഫ്ബി പ്രതികരിച്ചു. ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ട രേഖകൾ എല്ലാം നൽകുമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് മാനേജർ പറഞ്ഞു.
അതേസമയം കിഫ്ബിയിലെ പരിശോധന ആദായ നികുതി വകുപ്പിന്‍റെ തെമ്മാടിത്തമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പ്രതികരിച്ചു. ആവശ്യപ്പെട്ട രേഖകളെല്ലാം കൊടുത്തിട്ടുണ്ടെന്നും ഇനിയും കൊടുക്കാൻ തയാറാണെന്നും തോമസ് ഐസക്ക് ആലപ്പുഴയിൽ പറഞ്ഞു.