പോത്തീസ് സ്വർണ്ണമഹല്‍ ആമയിഴഞ്ചാന്‍ തോട്ടിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിയ സംഭവം; വീഴ്ച സമ്മതിച്ച് കോർപറേഷന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടർക്ക് സസ്പെന്‍ഷന്‍

 

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടിലേക്ക് പോത്തീസ് സ്വർണ്ണമഹല്‍ കക്കൂസ് മാലിന്യം ഒഴുക്കിയ  സംഭത്തില്‍ വീഴ്ച സമ്മതിച്ച് തിരുവനന്തപുരം കോർപറേഷന്‍. തിരുവനന്തപുരത്തെ ആമയിഴഞ്ചാൻ തോട്ടിലേക്ക് മാലിന്യങ്ങൾ ഒഴുക്കിവിടുന്നത് തടയാതിരുന്ന ഹെൽത്ത് ഇൻസ്പെക്ടറെ സസ്പെന്‍ഡ് ചെയ്തു. യഥാസമയം കണ്ടെത്തുന്നതിൽ വീഴ്ച വരുത്തിയതിനാണ് നടപടി.

തിരുവനന്തപുരം നഗരസഭയിലെ ഹെൽത്ത് ഇൻസ്പെക്ടറെയാണ് സസ്പെൻഡ് ചെയ്തത്. ശുചീകരണ തൊഴിലാളി ജോയിയുടെ ദാരുണ മരണത്തിനുശേഷം പരിശോധനകൾ ശക്തമാക്കാൻ കോർപ്പറേഷൻ നിർദേശം നൽകിയിരുന്നു. എന്നാൽ തിരുവനന്തപുരത്തെ പോത്തീസ് സ്വർണ്ണ മഹലിൽ നിന്നും കക്കൂസ് മാലിന്യങ്ങൾ ഉൾപ്പെടെ ഇവിടേക്ക് ഒഴുക്കിവിട്ടിരുന്നു. പിന്നീട് നഗരസഭാ അധികൃതർക്ക് ലഭിച്ച വീഡിയോയിലൂടെയാണ് ഇക്കാര്യം പുറത്തിറഞ്ഞത്. തുടർന്ന് പോത്തീസ് സ്വർണ്ണ മഹൽ കോർപ്പറേഷൻ അടച്ചു പൂട്ടിയിരുന്നു. സെക്രട്ടേറിയറ്റ് സർക്കിളിലെ ഹെൽത്ത് ഇൻസ്പെക്ടർ കെ. ഗണേഷിനെയാണ് സസ്പെന്‍ഡ് ചെയ്തത്.

Comments (0)
Add Comment