തിരുവനന്തപുരം: മലപ്പുറം എസ്പിക്കെതിരെ പൊതുവേദിയിൽ വിമർശനമുന്നയിച്ച പി.വി. അൻവർ എംഎൽഎക്കെതിരെ ഐപിഎസ് ഉദ്യോഗസ്ഥർ. അൻവർ ഐപിഎസ് ഉദ്യോഗസ്ഥരെ അപമാനിച്ചെന്നും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് ഇവർ പ്രമേയം പാസാക്കി മുഖ്യമന്ത്രിക്ക് പരാതി നൽകാനും തീരുമാനം. മലപ്പുറത്ത് നടന്ന പോലീസ് അസോസിയേഷൻ സമ്മേളനത്തിലായിരുന്നു പി.വി. അൻവർ എസ്പി എസ്. ശശിധരനെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്.
പരിപാടിക്ക് വൈകിയെത്തിയതും തന്‍റെ പാർക്കിലെ റോപ് മോഷണം പോയതിൽ പ്രതിയെ പിടികൂടാത്തതും അദ്ദേഹം ചൂണ്ടിക്കാട്ടിയായിരുന്നു മോശമായ വിമർശനമുയർത്തിയത്. ഇതിന് പിന്നാലെയാണ് അൻവറിനെതിരെ ഐപിഎസ് അസോസിയേഷൻ പ്രമേയം പാസാക്കാന്‍ തീരുമാനിച്ചത്. ഐപിഎസ് ഓഫീസര്‍മാരുടെ പെരുമാറ്റം പോലീസ് സേനയ്ക്ക് ആകെ നാണക്കേടാണെന്ന് പറഞ്ഞുകൊണ്ടാണ് പി.വി. അന്‍വര്‍ എംഎല്‍എ രൂക്ഷ വിമര്‍ശനം നടത്തിയത്.