കൊവിഡ് കാലത്ത് മരുന്ന് കിട്ടാതെ ആശങ്കയിലായവര്‍ക്കായ് ആശ്വാസം ! ; ഇന്‍കാസ് ‘മൃതസഞ്ജീവനി’ തുടങ്ങി

ദുബായ്: യുഎഇയിലെ കോണ്‍ഗ്രസ് കൂട്ടായ്മയായ, ഇന്‍കാസ് കേന്ദ്ര കമ്മിറ്റിയും, തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയും സംയുക്തമായി ഇന്‍കാസ് മൃതസഞ്ജീവനി എന്ന പദ്ധതിയ്ക്ക് രൂപം നല്‍കി. ഇന്ത്യന്‍ മരുന്നുകളെ ആശ്രയിച്ച് കഴിയുന്ന പ്രവാസികള്‍ക്ക് , മരുന്നുകള്‍ എത്തിച്ച് നല്കുന്ന പദ്ധതിയാണ് ഇത്. യുഎഇ കേന്ദ്ര കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് ടി. എ.  രവീന്ദ്രന്‍, ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദാലി എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.

ഇപ്രകാരം, കൊവിഡ് ബാധയെത്തുടര്‍ന്ന് മരുന്നുകള്‍ കിട്ടാതെ അസുഖം മൂര്‍ച്ഛിച്ച്,  ആശങ്കയിലായവര്‍ക്ക്, കേരളത്തില്‍ നിന്ന് മരുന്നുകള്‍ എത്തിച്ച് നല്‍കുന്ന ദൗത്യമാണ് ഇന്‍കാസ് ഏറ്റെടുത്തത്. ഡോക്ടറുടെ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ സംഭരിക്കുന്ന മരുന്നുകള്‍ തൃശ്ശൂരില്‍ എത്തിച്ച്, കൊറിയര്‍ മാര്‍ഗ്ഗമാണ് യുഎഇയില്‍ ലഭ്യമാക്കുക. കൊവിഡ് ബാധയെത്തുടര്‍ന്ന് കേരളത്തില്‍ കുടുങ്ങിയ ഇന്‍കാസ് പ്രവര്‍ത്തകരും മൃതസഞ്ജീവനിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. പി.ആര്‍ പ്രകാശ് ( 050 3448115 ) , എസ് എം ജാബിര്‍ ( 050 7941001 ), കെ. വി. രവീന്ദ്രന്‍ ( 050 455 4410 )എന്നീ മൂന്നു പേരടങ്ങുന്ന കോര്‍ഡിനേഷന്‍ കമ്മിറ്റിയെ ഇതിനായി ചുമതലപ്പെടുത്തി.

INCAS UAE
Comments (0)
Add Comment