സ്പ്രിങ്ക്ളര്‍ ഇടക്കാല ഉത്തരവില്‍ മുഖ്യമന്ത്രിയും സി.പി.എം നേതാക്കളും വ്യാജപ്രചാരണം നടത്തുന്നു; ഡാറ്റാ വില്‍പ്പനയ്ക്കുള്ള വാതില്‍ അടയ്ക്കുകയാണ് കോടതി ചെയ്തത്: വി.ഡി സതീശന്‍ എം.എല്‍.എ

Jaihind News Bureau
Saturday, April 25, 2020

സ്പ്രിങ്ക്‌ളർ കേസിലെ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ മുഖ്യമന്ത്രിയും സി.പി.എം നേതാക്കളും വ്യാജ പ്രചാരണം നടത്തുകയാണെന്ന് കെ.പി.സി.സി ഉപാധ്യക്ഷൻ വി.ഡി സതീശൻ എം.എൽ.എ. റിട്ട് പെറ്റീഷനിൽ ചോദിച്ചിരിക്കുന്നത് ഒരിക്കലും ഇടക്കാല ഉത്തരവിൽ ഉണ്ടാകില്ല എന്ന വസ്തുത നിലനിൽക്കെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിക്കുന്നത്.

യഥാർത്ഥത്തിൽ പ്രതിപക്ഷം ആവശ്യപ്പെട്ടതിനേക്കാൾ വലിയ കാര്യങ്ങളാണ് ഇടക്കാല ഉത്തരവിലൂടെ ഹൈക്കോടതി പുറത്തുവിട്ടിരിക്കുന്നത്. ഏറ്റവും സുപ്രധാനമായ കാര്യം വ്യക്തിഗത വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കോടതി പുറപ്പെടുവിച്ച നിർദേശമാണെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡാറ്റ കൈമാറ്റം ചെയ്യപ്പെടാനുണ്ടായിരുന്ന അവസരം ഇടക്കാല ഉത്തരവിലൂടെ ഇല്ലാതാക്കുകയാണ് കോടതി ചെയ്തത്. ഡാറ്റാ വിൽപ്പനയ്ക്കുള്ള വാതിലാണ് കോടതി ഇടക്കാല ഉത്തരവിലൂടെ അടച്ചതെന്നും അദ്ദേഹം ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു

 

https://www.facebook.com/VDSatheeshanParavur/videos/561396687844623/?story_fbid=3039474879444790&id=622459094479726