കൃപേഷ്, ശരത്‌ലാൽ രക്തസാക്ഷിത്വ ദിനം; തിരുവനന്തപുരം ഡിസിസി പുഷ്പാർച്ചനയും അനുസ്മരണവും നടത്തി

Jaihind Webdesk
Thursday, February 17, 2022

തിരുവനന്തപുരം : ‌കാസർഗോഡ് പെരിയയിൽ സിപിഎം ക്രിമിനലുകൾ അരുംകൊല ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്‍റെയും ശരത്‌ലാലിന്‍റെയും
മൂന്നാമത് രക്തസാക്ഷി ദിനമായ ഇന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.

‘ഒരു നാടിനാകെ വെളിച്ചമായിരുന്ന രണ്ട് ചെറുപ്പക്കാരായിരുന്നു ശരത്‌ലാലും
കൃപേഷും. കൊലപാതക രാഷ്ട്രീയത്തിന് എതിരായി രണ്ടടയാളങ്ങളായി യുവാക്കൾക്കിടയിൽ ഈ രണ്ട് പേരും ജീവിക്കുന്നു. വേദനയും നൊമ്പരവും നൽകിക്കൊണ്ടാണ് അവർ വിടവാങ്ങിയത്’ – ഡിസിസി പ്രസിഡന്‍റ് പാലോട് രവി അനുസ്മരിച്ചു.

ചടങ്ങില്‍ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് സുധീർഷാ പാലോട് അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ എൻഎസ് നുസൂർ, എസ്എം ബാലു, എക്സിക്യൂട്ടിവ് അംഗങ്ങളായ അജയ് കുര്യാത്തി, ശംഭു പാൽകുളങ്ങര, സംസ്ഥാന മീഡിയ കോർഡിനേറ്റർ രജിത് രവീന്ദ്രൻ, ജില്ലാ ഭാരവാഹികളായ അഫ്സൽ ബാലരാമപുരം, സജി വിളപ്പിൽ, വിൻസൺ റോബിൻസൺ, സുരേഷ് പീറ്റർ കോൺഗ്രസ് നേതാക്കളായ ശ്രീകണ്ഠൻ, കൈമനം പ്രഭാകരൻ, ചെമ്പഴന്തി അനിൽ, ആർ ലക്ഷ്മി എന്നിവർ പങ്കെടുത്തു.