ലീഡറുടെ ദീപ്ത സ്മരണയില്‍ കേരളം…

കെ കരുണാകരൻ ജീവfച്ചിരുന്നെങ്കിൽ ശബരിമല വിഷയം ഉണ്ടാകുമായിരുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇരുട്ടിൽ തപ്പുന്ന മുഖ്യമന്ത്രിമാർ ഉള്ള ഈ കാലഘട്ടത്തിൽ കരുണാകരനെ പോലുള്ള ഇച്ഛാശക്തിയുള്ള മുഖ്യമന്ത്രിയായിരുന്നു കരുണാകരനെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപള്ളി രാമചന്ദ്രൻ. കെ കരുണാകരൻ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകായിരുന്നു ഇരുവരും. തിരുവനന്തപുരം ഡി.സി.സി.യുടെയും കെ കരുണാകരൻ ഫൗണ്ടേഷന്‍റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ സംബന്ധിച്ചവർ കരുണാകരന്‍റെ ഓർമകൾ പങ്കുവെച്ചു.

കേരളത്തിലെ വിശ്വാസികൾക്ക് എല്ലാം സ്വീകാര്യനായ നേതാവായിരുന്നു കരുണാകരൻ. അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ ശബരിമല വിഷയം ഉണ്ടാകാമായിരുന്നില്ല. കേരളത്തിന്‍റെ വികസന കുതിപ്പിന് എറ്റവും സമഗ്രമായ സംഭാവന നൽകിയതന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

https://www.youtube.com/watch?v=644Mkt4nJHo

ഇതേ വികാരം തന്നെയാണ് ചടങ്ങിൽ അധ്യക്ഷത വഹിച്ച കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപള്ളി രാമചന്ദ്രൻ എം.പിയും പങ്കുവെച്ചത്.

നെടുമ്പോശരി വിമാനത്താവളത്തിന് കെ കരുണാകരന്‍റെ പേര് നൽകണമെന്ന് ചടങ്ങിൽ പങ്കെടുത്തവർ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. കെ.പി.സി സി വൈസ് പ്രസിഡന്‍റ്കൊടിക്കുന്നിൽ സുരേഷ് എം.പി, പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ, എം.എൽ.എമാരായ കെ മുരളിധരൻ, ഒ രാജഗോപാൽ, മുൻ കെ.പി.സി.സി പ്രസിഡന്‍റു മാരായ എം.എം ഹസൻ, വി.എം സുധീരൻ യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ, ലതികാ സുഭാഷ് തുടങ്ങിയവർ സംസാരിച്ചു.

K KarunakaranLeader
Comments (0)
Add Comment