ന്യൂദല്‍ഹി: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിങ്ങ്. രാജസ്ഥാനും ഛത്തീസ്ഗഢും പാര്‍ട്ടിയ്ക്ക് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
ബിജെപിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടിയ മൂന്നിടത്തും കോണ്‍ഗ്രസ് അധികാരം ഉറപ്പിച്ച കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. രാജസ്ഥാനിലെ 199 സീറ്റീല്‍ 100 സ്ഥലത്ത് കോണ്‍ഗ്രസും 73 ഇടത്ത് ബിജെപിയും ലീഡ് ചെയ്യുകയാണ്. മധ്യപ്രദേശിലെ 230 സീറ്റുകളില്‍ 114 ഇടത്ത് കോണ്‍ഗ്രസും 101 ഇടത്ത് ബിജെപിയും മുന്നേറുന്നു. തെലങ്കാനയിലെ 119 സീറ്റില്‍ 91 ഇടത്ത് ടിആര്‍സിനാണ് മുന്‍തൂക്കം. ഛത്തീസ്ഡഢിലെ 90 സീറ്റില്‍ 59 ഇടത്ത് കോണ്‍ഗ്രസും 23 ഇടത്ത് ബിജെപിയും മുന്നേറുകയാണ്.
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി പ്രഖ്യാപിക്കപ്പെട്ട് ഒരു വര്‍ഷം തികയുന്ന ദിനത്തിലാണ് അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് വിധി പ്രഖ്യാപനം. 2017 ഡിസംബര്‍ 11 നായിരുന്നു സംഘടനാ തെരഞ്ഞെടുപ്പ് അധ്യക്ഷനായിരുന്ന മുല്ലപ്പള്ളി രാമചചന്ദ്രന്‍ രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് പ്രസിഡന്റായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.