കണ്ണൂരില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; കൊലപാതകിക്കായി അന്വേഷണം

 

കണ്ണൂര്‍: പാനൂരില്‍ യുവതിയെ വീട്ടില്‍ക്കയറി കഴുത്തറുത്ത് കൊലപ്പെടുത്തി. കണ്ണച്ചാങ്കണ്ടി വിനോദിന്‍റെ മകള്‍ വിഷ്ണുപ്രിയ (23) യാണ് ദാരുണമായി കൊല്ലപ്പെട്ടത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.

വീട്ടിലെ കിടപ്പുമുറിയിലാണ് യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. കൈകളില്‍ അടക്കം മാരകമായ മുറിവുകളുണ്ടായിരുന്നു.  പാനൂരിലെ സ്വകാര്യ മെഡിക്കല്‍ ലാബിലെ ജീവനക്കാരിയാണ് വിഷ്ണുപ്രിയ.

പ്രദേശത്ത് മുഖംമൂടി ധരിച്ച ആളെ കണ്ടതായി സമീപവാസികള്‍ പറയുന്നു. കൊലപാതകിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. മോഷണശ്രമം, പ്രണയനൈരാശ്യം തുടങ്ങി വിവിധ സാധ്യതകള്‍ അന്വേഷണപരിധിയിലുണ്ട്. സിസി ടിവി ദൃശ്യങ്ങള്‍ ലഭ്യമാണോ എന്നതും പരിശോധിക്കുന്നുണ്ട്.

Comments (0)
Add Comment