ആദിവാസികള്‍ക്കും ദളിതര്‍ക്കും വിദ്യാഭ്യാസം നിഷേധിക്കുന്നത് ബിജെപി-ആർഎസ്എസ് അജണ്ട ; കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി

Jaihind News Bureau
Sunday, November 29, 2020

 

ന്യൂഡല്‍ഹി : എസ് സി – എസ് റ്റി വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് മരവിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. രാജ്യത്ത് ആദിവാസികള്‍ക്കും ദളിതര്‍ക്കും വിദ്യാഭ്യാസം നിഷേധിക്കുന്നത് ബിജെപിയുടെയും ആര്‍എസ്എസിന്റെയും അജണ്ടയാണ്. അവരുടേതായ ന്യായങ്ങള്‍ നിരത്തി ഇത് നടപ്പാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത് എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. സ്‌കോളര്‍ഷിപ്പ് മരവിപ്പിച്ചത് വഴി 60 ലക്ഷം ആദിവാസി ദളിത് വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസമാണ് വഴിമുട്ടിയത്.