ആലപ്പുഴയില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ട്രോംഗ് റൂമിലെ ക്യാമറകള്‍ തകരാറില്‍; പരാതി നല്‍കി യുഡിഎഫ്

 

ആലപ്പുഴ: ഇന്നലെ രാത്രി ഉണ്ടായ കനത്ത മഴയിലും മിന്നലിലും ആലപ്പുഴ സെന്‍റ്. ജോസഫ് സ്കൂളിലെ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന സ്ട്രോംഗ് റൂമിലെ സിസി ടിവി ക്യാമറകൾ നശിച്ചു. 10 ക്യാമറകൾ ആണ് തകരാറിലായത്. ഇതിൽ 8 ക്യാമറകൾ നന്നാക്കിയെങ്കിലും രണ്ടെണ്ണം ഇപ്പോഴും തകരാറിലാണ്. വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷ സംബന്ധിച്ച് യുഡിഎഫ് സ്ഥാനാർത്ഥി
കെ.സി. വേണുഗോപാലിന്‍റെ മുഖ്യ തിരഞ്ഞെടുപ്പ് ഏജന്‍റും കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗവുമായ അഡ്വ. എം. ലിജു ജില്ലാ കളക്ടർക്ക് പരാതി നൽകി.

അടിയന്തരമായി സിസി ടിവി ക്യാമറകൾ സ്ഥാപിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട ആശങ്കകളും സംശയങ്ങളും നീക്കുന്നതിന് സ്‌ട്രോംഗ് റൂം പരിസരം നിരീക്ഷിക്കാൻ നിരീക്ഷകരെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടതായി എം. ലിജു അറിയിച്ചു.

Comments (0)
Add Comment