ആലപ്പുഴയില്‍ നവജാത ശിശുവിന് വൈകല്യം; നാല് ഡോക്ടർമാർക്കെതിരെ കേസ്

 

ആലപ്പുഴ: നവജാതശിശുവിന് അസാധാരണ വൈകല്യം കണ്ടെത്തിയെന്ന പരാതിയിൽ 4 ഡോക്ടർമാര്‍ക്കെതിരെ കേസ് . ഗർഭകാലത്തെ സ്കാനിങ്ങിൽ ഡോക്ടർമാർ വൈകല്യത്തെ അറിയിച്ചിരുന്നില്ല എന്ന പരാതിയിൽ ആണ് ആലപ്പുഴ സൗത്ത് പോലീസ് കേസ് എടുത്തത് .

ആലപ്പുഴ കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ്മാരായ ഡോ. ഷേർലി, പുഷ്പ എന്നിവർക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കുമെതിരെയാണ് സൗത്ത് പോലീസ് കേസെടുത്തിരിക്കുന്നത് . ഗർഭകാലത്തെ സ്കാനിങ്ങിൽ ഡോക്ടർമാർ വൈകല്യത്തെ അറിയിച്ചിരുന്നില്ല എന്നാണ് രക്ഷിതാക്കളുടെ പരാതി . നിലവിൽ ഗുരുതരമായ അവസ്ഥയിലാണ് കുഞ്ഞുള്ളത് .

കൂടാതെ സ്വകാര്യ ലാബിൽ സ്കാനിങ്ങിന് ചെന്നപ്പോൾ ഡോക്ടർ ഇല്ലാതെയാണ് സ്കാൻ ചെയ്തത് എന്ന ആരോപണവും ഉയർന്നുവരുന്നു . ഇതിൽ സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കെതിരെയൂം കേസെടുത്തിട്ടുണ്ട് . സംഭവത്തില്‍ കുട്ടിയുടെ കുടുംബം ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.

Comments (0)
Add Comment