ശിവശങ്കറിന്‍റെ അറസ്റ്റോടെ പ്രതിസന്ധിലാകുന്നത് പാര്‍ട്ടിയും നേതൃത്വവും മാത്രമല്ല മുഖ്യമന്ത്രിയും

Jaihind News Bureau
Wednesday, October 28, 2020

മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ തള്ളിയതിന് നിമിഷങ്ങള്‍ക്കുള്ളില്‍ ശിവശങ്കറിനെ അറസ്റ്റു ചെയ്ത് ഇ ഡി. ശിവശങ്കര്‍ ചികിത്സയിലായിരുന്ന തിരുവനന്തപുരത്തെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയിലെത്തിയാണ് ഇഡി ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. അതേസമയം, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്‍റെ അറസ്റ്റ് പിണറായി വിജയനും പാര്‍ട്ടിക്കും ഏല്‍പ്പിക്കുന്ന ആഘാതം ചെറുതല്ല. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നേരിട്ട് മുഖ്യമന്ത്രിയിലേക്കും സഹമന്ത്രിമാരിലേക്കും സിപിഎം ഉന്നതരിലേക്കും നീളുന്നത് തടയാന്‍ ശിവശങ്കറിന്‍റെ വീശദീകരണം മതിയാകുമോ എന്നും കാത്തിരുന്ന് കാണണം.

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ കസ്റ്റഡിയില്‍. എന്‍ഫോഴ്‌സ്‌മെന്‍റാണ് ഇന്ന് ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തത്. ശിവശങ്കര്‍ ചികിത്സയിലായിരുന്ന തിരുവനന്തപുരത്തെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയിലെത്തിയാണ് ഇഡി ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ തള്ളിയതിന് തൊട്ടുപിന്നാലെയാണ് ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തി സമന്‍സ് കൈമാറുകയും കൂട്ടിക്കൊണ്ടുപോവുകയും ചെയ്തത്.

അതേസമയം, മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ ഐഎഎസ് അറസ്റ്റിലാകുന്നതോടെ പ്രതിസന്ധിലാകുന്നത് പാര്‍ട്ടിയും നേതൃത്വവും മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിയാണ്. പാര്‍ട്ടിയേക്കാളും നേതാക്കളെക്കാളും സഹമന്ത്രിമാരേക്കാളും മുഖ്യമന്ത്രിക്ക് ഏറേ വിശ്വസ്തനായിരുന്നു ശിവശങ്കര്‍. സ്പ്രിങ്കളര്‍ കേസില്‍ ഉയര്‍ന്ന ആരോപണങ്ങലിലെല്ലാം മുഖ്യമന്ത്രിയെ സുരക്ഷിതനാക്കി സ്വയം ഉത്തരവാദിത്വമേറ്റെടുത്ത ശിവശങ്കര്‍ അന്ന് പറഞ്ഞത് തന്‍റെ ഉത്തമ ബോധ്യത്തിലെടുത്ത തീരുമാനം എന്നായിരുന്നു. ഇതോടെ മുഖ്യമന്ത്രിയുടെയും മുഖ്യമന്ത്രിയുടെ മകളുമടക്കമുള്ളവര്‍ക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ താല്‍ക്കാലികമായി എങ്കിലും വഴി തിരിച്ച് വിടുന്നതില്‍ വിജയിക്കുകയും ചെയ്തു. സ്പ്രിങ്കളറില്‍ തുടങ്ങി ബെവ്ക്യു ആപ്പിലും തൊട്ടു പിന്നാലെ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലും ലൈഫ് മിഷന്‍ വിവാദത്തിലും ശിവശങ്കര്‍ കേന്ദ്ര ബിന്ദുവായി മാറിയേതാടെ എല്ലാത്തിന്‍റെയും ശ്രദ്ധാകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസും മുഖ്യമന്ത്രിയും സഹമന്ത്രിമാരും എന്ന നിലയിലേക്ക് പൂര്‍ണ്ണമായി മാറുകയായിരുന്നു.

ആദ്യഘട്ടത്തില്‍ ശിവശങ്കറിനെ ചേര്‍ത്തുപിടിച്ച മുഖ്യമന്ത്രിക്ക് പിന്നീട് കൈവിടേണ്ടി വന്നു. മന്ത്രിമാരേയും സിപിഎമ്മിലെ ഉന്നതരേയും അവരുടെ മക്കളെയും കേന്ദ്രീകരിച്ച് ഒരേ സമയം കേന്ദ്ര ഏജന്‍സികള്‍ എല്ലാം പല കേസുകളില്‍ അന്വേഷണം മുറുക്കിയതോടെ സിപിഎം നേതൃത്വവും ശിവശങ്കറിനെ തള്ളി പറഞ്ഞു. കോഫേപോസ ഉള്‍പ്പടെയുള്ള രാജ്യദ്രോഹ കേസുകളില്‍ ശിവശങ്കര്‍ ഐഎഎസ് പ്രതിയായാല്‍ അത് സിപിഎമ്മിനും കനത്ത തിരിച്ചടി നല്‍കും.

കേരള ചരിത്രത്തില്‍ സമാനതകളില്ലാത്തവണ്ണം ഭരണസിരാകേന്ദ്രത്തെ അഴിമതിയുടെ കേന്ദ്രമാക്കി മാറ്റിയ ആരോപണങ്ങളില്‍ മുഖ്യമന്ത്രിക്കും സഹമന്ത്രിമാര്‍ക്കും നേരെ ഇനി ആരോപണങ്ങളോ അന്വേഷണങ്ങളോ എത്താത തരത്തില്‍ അവരെ സംരക്ഷിക്കാന്‍ അറസ്റ്റിന് ശേഷം ശിവശങ്കറിന് സാധിക്കുമോ എന്നാണ് കാത്തിരുന്ന് കാണേണ്ടത്. ശിവശങ്കശിവശങ്കര്‍ ഐഎഎസിന്റെ അറസ്റ്റോടെ സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം വരാനിരിക്കുന്നത് രാഷ്ട്രീയമായി ഏറേ നിര്‍ണ്ണായകമായ ദിവസങ്ങളാണ് എന് കാര്യത്തില്‍ തര്‍ക്കമില്ല.