കൊവിഡ് പ്രതിരോധം : ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള ഇൻഷുറൻസ് പദ്ധതിയില്‍ അടിയന്തര നടപടി സ്വീകരിക്കണം ; മോദിയോട് കെ.സി വേണുഗോപാല്‍ എം.പി

Jaihind Webdesk
Tuesday, April 20, 2021

 

ന്യൂഡല്‍ഹി : കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതി തുടരുന്നത് ഉറപ്പുവരുത്താന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയോട് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം കത്ത് നല്‍കി.

രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആരോഗ്യ പ്രവർത്തകർക്കുള്ള ഇൻഷുറൻസ് പരിരക്ഷ പോലും ഉറപ്പു വരുത്താതെ കടുത്ത നീതി നിഷേധമാണ് കേന്ദ്ര സർക്കാർ കൈക്കൊള്ളുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡ് വ്യാപനം ആരംഭിച്ച കാലയളവിലാണ് ആരോഗ്യപ്രവർത്തകർക്ക് ഇൻഷുറൻസ് പരിരക്ഷ നൽകാൻ പ്രധാനമന്ത്രി ഗരീബ് കല്യാൺ പാക്കേജ് എന്ന പേരിൽ ഇൻഷുറൻസ് പദ്ധതി ആരംഭിച്ചത്.

ഇൻഷുറൻസ് പരിരക്ഷ ലഭിക്കാൻ കഴിഞ്ഞ മാസം മരിച്ചവരുടെ രേഖകൾ ഈ മാസം 24 വരെ ഹാജരാക്കാൻ സമയം അനുവദിച്ചത്. അതിനുശേഷം ഇനിയങ്ങോട്ട് ആരോഗ്യ പ്രവർത്തകർക്ക് ഇൻഷുറൻസ് പരിരക്ഷ ഉണ്ടോകുമോ എന്ന കാര്യത്തിൽ യാതൊരു ഉറപ്പും സർക്കാർ നൽകിയിട്ടില്ല. ഇത് സംബന്ധമായ റിപോർട്ടുകൾ പുറത്തു വന്നതിനു ശേഷം ഇൻഷുറൻസ് പരിരക്ഷ നീട്ടി നല്‍കാൻ കമ്പനികളുമായി ചർച്ച നടത്തുകയാണ് എന്ന മറുപടി മാത്രമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകിയിട്ടുള്ളതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്തുടനീളം രൂക്ഷമാവുമ്പോൾ സ്വന്തം ജീവിതം പണയം വെച്ചു രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആരോഗ്യ പ്രവർത്തകർക്കുള്ള ഇൻഷുറൻസ് പരിരക്ഷ പോലും ഉറപ്പു വരുത്താതെ കടുത്ത നീതി നിഷേധമാണ് കേന്ദ്ര സർക്കാർ കൈക്കൊള്ളുന്നത്.
കോവിഡ് വ്യാപനം ആരംഭിച്ച കാലയളവിലാണ് ആരോഗ്യപ്രവർത്തകർക്കു ഇൻഷുറൻസ് പരിരക്ഷ നൽകാൻ പ്രധാനമന്ത്രി ഗരീബ് കല്യാൺ പാക്കേജ് എന്ന പേരിൽ ഇൻഷുറൻസ് പദ്ധതി ആരംഭിച്ചത്. ഇൻഷുറൻസ് പരിരക്ഷ ലഭിക്കാൻ കഴിഞ്ഞ മാസം മരിച്ചവരുടെ രേഖകൾ ഈ മാസം 24 വരെ ഹാജരാക്കാൻ സമയം അനുവദിച്ചത്. അതിനു ശേഷം ഇനിയങ്ങോട്ട് ആരോഗ്യ പ്രവർത്തകർക്ക് ഇൻഷുറൻസ് പരിരക്ഷ ഉണ്ടോകുമോ എന്ന കാര്യത്തിൽ യാതൊരു ഉറപ്പും സർക്കാർ നൽകിയിട്ടില്ല. ഇത് സംബന്ധമായ റിപോർട്ടുകൾ പുറത്തു വന്നതിനു ശേഷം ഇൻഷുറൻസ് പരിരക്ഷ നീട്ടി നല്കാൻ കമ്പനികളുമായി ചർച്ച നടത്തുകയാണ് എന്ന മറുപടി മാത്രമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകിയിട്ടുള്ളത്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ ജീവൻ നഷ്ടമാകുന്ന ആരോഗ്യ പ്രവർത്തകർക്കുള്ള 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് നിർത്തലാക്കുന്നതുമായി ബന്ധപ്പെട്ടുള്ള ആശങ്കകൾ പരിഹരിക്കണമെന്നും, ഇൻഷുറൻസ് പദ്ധതി തുടരുന്നത് ഉറപ്പു വരുത്താൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു പ്രധാനമന്ത്രിക്ക് കത്ത് നൽകി.

 

https://www.facebook.com/kcvenugopalaicc/photos/a.413138495475351/3758587814263719/

 

https://www.facebook.com/kcvenugopalaicc/photos/a.413138495475351/3758587814263719/