പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമി പിടിയില്‍

Jaihind Webdesk
Thursday, March 7, 2019

തൊളിക്കോട്​ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന മതപ്രഭാഷകൻ ഷെഫീഖ്​ ഖാസിമി പിടിയിലായി. ഒരു മാസത്തിലേറെയായി ഒളിവിലായിരുന്ന ഇയാളെ ഡി.വൈ.എസ്.പി അശോകിന്റെ നേതൃത്വത്തിലുള്ള സംഘം മധുരയില്‍ നിന്നാണ്  പിടികൂടിയത്.

പേപ്പാറ വനത്തോട് ചേര്‍ന്ന ആളൊഴിഞ്ഞ റബര്‍ തോട്ടത്തില്‍ ഇമാമിനെയും പെണ്‍കുട്ടിയെയും ദുരൂഹസാഹചര്യത്തില്‍ തൊഴിലുറപ്പ് തൊഴിലാളികൾ കണ്ടെത്തുകയായിരുന്നു. സംഭവം വിവാദമായതോടെ ഷഫീഖ്​ അൽഖാസിമിയെ ഇമാം സ്​ഥാനത്തുനിന്ന്​ പള്ളി കമ്മിറ്റി നീക്കിയിരുന്നു. ഒാൾ ഇന്ത്യ ഇമാംസ്​ കൗണ്‍സിൽ ഷഫീഖ് അല്‍ ഖാസിമിയെ സംഘടനയിൽനിന്ന്​ പുറത്താക്കുകയും ചെയ്​തിരുന്നു