നഗ്നനേത്രങ്ങൾ കൊണ്ട് സൂര്യഗ്രഹണം വീക്ഷിക്കരുതെന്ന് ഐഎംഎ

നഗ്നനേത്രങ്ങൾ കൊണ്ട് സൂര്യഗ്രഹണം വീക്ഷിക്കരുതെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ക്യാമറ, ബൈനോക്കുലർ, തുടങ്ങിയവ ഉപയോഗിച്ചും ഈ സമയത്ത് സൂര്യനെ നോക്കുതെന്നും ഐ.എം.എ യുടെ മുന്നറിയിപ്പിൽ പറയുന്നു.

ഗ്രഹണ സമയം, നഗ്നനേത്രങ്ങൾ കൊണ്ട് സൂര്യനെ നോക്കുന്നത്, കാഴ്ചശക്തി കുറയക്കാൻ സാധ്യതയുണ്ട്. സൂര്യനിൽ നിന്നുള്ള അൾട്രാ വയലറ്റ് രശ്മികൾ കാഴ്ചയ്ക്ക് സാധാരണഗതിയിൽ തന്നെ കേട് ഉണ്ടാക്കുമെന്നും, സൂര്യഗ്രഹണ സമയത്ത് ചന്ദ്രൻ സൂര്യനെ മറക്കുമ്പോൾ നേരിട്ട് സൂര്യനെ നോക്കാൻ കഴിയുന്നതിനാൽ അൾട്രാവയലറ്റ് രശ്മികൾ കണ്ണിൽ പ്രവേശിക്കുകയും കാഴ്ച നഷ്ടപ്പെടാൻ കാരണമാവുമെന്നും മുന്നറിയിപ്പിൽ പറയുന്നു. സൂര്യഗ്രഹണം കാണുവാൻ ഇതിനായുള്ള സോളാർ ഫിൽട്ടർ കണ്ണടകൾ ഉപയോഗിക്കണം.

ഐ.എസ്.ഒ 12312.2 ഗ്രേഡ് ഉള്ള സോളാർ ഫിൽറ്റർ കണ്ണടകൾ തന്നെ ഇതിനായി ഉപയോഗിക്കേണ്ടതാണ്. എക്സ്റേ ഫിലിം, കൂളിംഗ് ഗ്ലാസ് എന്നിവ ഇതിനായി ഉപയോഗിക്കരുത്. കുട്ടികൾ സൂര്യഗ്രഹണം കാണുവാൻ കൂടുതൽ ആവേശം കാണിക്കാൻ സാധ്യതയുള്ളതിനാൽ ഇവർക്ക് മേൽ ശ്രദ്ധ പുലർത്തണം. ക്യാമറ, ബൈനോക്കുലർ, എന്നിവ ഉപയോഗിച്ചും ഈ സമയത്ത് സൂര്യനെ നോക്കുരുത്.

Comments (0)
Add Comment