സംസ്ഥാനത്ത് സമൂഹ വ്യാപനമുണ്ട്; സത്യം മറയ്ക്കുകയല്ല ക്രമീകരണങ്ങള്‍ നടപ്പാക്കുകയാണ് വേണ്ടത് : ഐഎംഎ


സംസ്ഥാനത്ത് സമൂഹ വ്യാപനം നടന്നിട്ടുണ്ടെന്ന് ഐഎംഎ. ഇക്കാര്യം മറച്ചുവച്ചിട്ട് കാര്യമില്ലെന്നും ആളുകൾ കൂടുന്ന അവസ്ഥ ഒഴിവാക്കിയില്ലെങ്കിൽ സ്ഥിതിഗതികൾ കൈവിട്ട് പോകുമെന്നും ഐഎംഎ മുന്നറിയിപ്പ് നൽകി.

ആളുകൾ കൂടുന്ന അവസ്ഥ ഒഴിവാക്കാൻ ഐഎംഎ സർക്കാരിനോട് ആവശ്യപ്പെടും. സമൂഹിക അകലം പാലിക്കുക എന്നത് ജനങ്ങളുടെ ഉത്തരവാദിത്തമാക്കാതെ അത് സർക്കാർ ഏറ്റെടുക്കണമെന്നും ഐഎംഎ പ്രസിഡന്‍റ് രാജീവ് ജയദേവൻ പറഞ്ഞു.

കൊറോണ ‘പാൻഡമിക്ക്’ അല്ല എന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. ഇതൊരു മഹാമാരിയാണെന്ന് ലോകാരോഗ്യ സംഘടന ആദ്യം തന്നെ വ്യക്തമാക്കിയിരുന്നുവെങ്കില്‍ രാജ്യങ്ങള്‍ തുടക്കം മുതലേ അവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യുമായിരുന്നു. അതുപോലെയാണ് സമൂഹവ്യാപനത്തിന്‍റെ കാര്യവും. നിലവിൽ സമൂഹവ്യാപനമില്ലെന്ന് പറഞ്ഞിട്ട് കാര്യമില്ല. മറിച്ച് ശരിയായ കാര്യങ്ങള്‍ തുറന്നുപറഞ്ഞ് അതിനാവശ്യ ക്രമീകരണങ്ങള്‍ നടപ്പാക്കുകയാണ് വേണ്ടതെന്നും രാജീവ് ജയദേവൻ പറഞ്ഞു.

Comments (0)
Add Comment