പുത്തുമലയിൽ ഉരുൾപൊട്ടലിന് കാരണം അനധികൃത റിസോർട്ട് നിർമ്മാണം : ജയ്ഹിന്ദ് എക്‌സ്‌ക്ലൂസീവ്

വയനാട് പുത്തുമലയിൽ ഉരുൾപൊട്ടലിന് കാരണം അനധികൃത റിസോർട്ട് നിർമ്മാണം. സമീപത്തെ ചൂരൽമലയിലടക്കം നിർമ്മാണം നടത്തിയത് പ്രകൃതിയെയും നിയമ വ്യവസ്ഥയെയും വെല്ലുവിളിച്ച്. ജയ്ഹിന്ദ് എക്‌സ്‌ക്ലൂസീവ്.

പുത്തുമല ദുരന്തത്തിനുമുൻപ് ചൂരൽ മലയിൽ വൻ മണ്ണിടിച്ചിൽ ഉണ്ടായെന്ന് പ്രദേശ വാസികൾ. പുത്തുമലയിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ മാത്രം സഞ്ചരിച്ചാൽ എത്തിച്ചേരുന്ന പ്രദേശമാണ് ചൂരൽമല. ഇവിടെയാണ് പ്രകൃതിയെ വെല്ലുവിളിച്ച് അനധികൃതമായി റിസോര്‍ട്ടുകൾ നിർമ്മിച്ചത്. പുത്തുമലയിലേതടക്കം ഉരുൾപൊട്ടൽ ദുരന്തത്തിന് കാരണമായത് ഈ അനധികൃത നിർമ്മാണമാണ് എന്നതിന് സംശയമില്ല.

ചൂരൽ മലയുടെ മുകളിലും പുതുമലക്ക് പിറകിലും ആയി ഹിസ്റ്റോറിക്കൽ എന്ന റിസോർട്ടാണ് നിർമ്മിച്ചിരുന്നത്. ഇതിന്‍റെ ഭാഗമായി മുപ്പത്തിയെട്ട് വില്ലകളും പണിതിരിക്കുന്നു. എല്ലാം നിയമവിരുദ്ധമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.

പുത്തുമലയിൽ ഉരുൾപൊട്ടൽ ഉണ്ടായ സമയത്ത് തന്നെ ചൂരൽമലയിലും നിരവധി ഉരുൾപൊട്ടൽ ഉണ്ടായിരുന്നു. പ്രദേശത്ത് നിന്നും ആളുകൾ മാറിത്താമസിച്ചതിനാൽ ദുരന്തം ഒഴിവായി. ആളപായമില്ലാത്തതിനാൽ ഇത് വാര്‍ത്തകളിലും ഇടംപിടിച്ചില്ല.

https://youtu.be/jO6lzEaYoKI

ChooralmalaPuthumala
Comments (0)
Add Comment