നിയമവിരുദ്ധമായി പോലീസ് മേധാവി വിജിലൻസിൽ നടത്തിയ നിയമനങ്ങൾ റദ്ദാക്കണമെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Thursday, February 27, 2020

നിയമവിരുദ്ധമായി പോലീസ് മേധാവി വിജിലൻസിൽ നടത്തിയ നിയമനങ്ങൾ റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാക്കളെ വേട്ടയാടാനാണ് ഇടതു സർക്കാർ വിജിലൻസിനെ ഉപയോഗിക്കുന്നതെന്നും രമേശ് ചെന്നിത്തല കോഴിക്കോട് പറഞ്ഞു.

സംസ്ഥാന ഭരണത്തിൽ നടക്കുന്ന തീവെട്ടിക്കൊള്ള മറയ്ക്കാൻ വിജിലൻസിനെ സർക്കാർ നിഷ്ക്രിയമാക്കിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
വിജിലൻസ് ഡയറക്ടറുടെ അധികാരങ്ങൾ പോലീസ് മേധാവിക്ക് കൈമാറുകയാണ്. വിജിലൻസിന്റെ വിശ്വാസ്യത സർക്കാർ നശിപ്പിച്ചുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സിഎജി റിപ്പോർട്ടിൽ മുഖ്യമന്ത്രിയുടെ മൗനം കുറ്റസമ്മതമാണ്. എസ് ഐ യുടെ അറസ്റ്റ് കൊണ്ട് പ്രശ്നം തീരില്ല. രാജ്യസുരക്ഷയെ ബാധിക്കുന്ന ഗൗരവമായ വിഷയത്തിൽ സിബിഐ അന്വേഷണം അനിവാര്യമാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

മുഖ്യമന്തി അറിഞ്ഞാണ് പോലീസില അഴിമതികൾ നടക്കുന്നത്. സിംസ് പദ്ധതിയെ കുറിച്ചുള്ള ആരോപണങ്ങളിൽ ഇതുവരെ മറുപടിയില്ല. ഗാലക്സിയോണിനെ പോലീസ് ആസ്ഥാനത്ത് നിന്ന് അടിച്ചു പുറത്താക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

teevandi enkile ennodu para