കോട്ടയം: ഇലന്തൂർ ഇരട്ട നരബലി കേസിൽ കൊല്ലപ്പെട്ട റോസിലിന്‍റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ഇന്ന് രാവിലെ 11 മണിക്കാണ് റോസിലിന്‍റെ മക്കളായ സഞ്ജുവും മഞ്ജുവും മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് ഏറ്റുവാങ്ങിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് നിരവധി ശാസ്ത്രീയ പരിശോധനകൾ കാരണമാണ് മൃതദേഹ ഭാഗങ്ങള്‍ ബന്ധുക്കൾക്ക് വിട്ടു നൽകാൻ വൈകിയത്.
ഇലന്തൂർ നരബലിക്കേസിലെ മറ്റൊരു ഇരയായ പത്മത്തിന്‍റെ മൃതദേഹം കഴിഞ്ഞ മാസം ഇരുപതാം തീയതി ബന്ധുക്കൾക്ക് കൈമാറിയിരുന്നു. റോസിലിന്‍റെ സംസ്കാരം ഉടൻ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.