ശബരിമലയിലെ നിരോധനാജ്ഞ സംബന്ധിച്ച് ഐ.ജി വിജയ് സാക്കറെ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. യഥാർത്ഥ വിശ്വാസികളെ പ്രതിഷേധക്കാർ തടഞ്ഞ സാഹചര്യത്തിലാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയതെന്ന് ഐ.ജി യുടെ റിപ്പോർട്ടിൽ പറയുന്നു.
വിശ്വാസികൾക്ക് നിരോധനാജ്ഞ ബാധകമല്ലെന്നും ശരണമന്ത്രങ്ങൾക്ക് നിയന്ത്രണമില്ലെന്നും ഐ.ജി കോടതിയെ അറിയിച്ചു. അതേസമയം പോലീസിനെതിരെ കോടതി രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചു. പോലീസ് നടപടി വിശ്വാസികളിൽ ഭീതിയുളവാക്കുന്നുമെന്ന് കോടതി ചൂണ്ടികാട്ടി. ചില പോലീസ് ഉദ്യോഗസ്ഥർ നിയമം കൈയ്യിലെടുക്കുന്നു.
ശബരിമലയിലെ നിയന്ത്രണങ്ങൾ നീക്കണമെന്ന നിർദേശം എന്തുകൊണ്ട് നടപ്പിലാക്കിയില്ലെന്നും കോടതി ചോദിച്ചു. ശബരിമലയിൽ പ്രതിഷേധക്കാരെ എത്തിക്കാനുളള ബി.ജെ.പി യുടെ സർക്കുലറിനെതിരെയും കോടതി വിമർശനം ഉന്നയിച്ചു.