ഐഎഫ്എഫ്കെ ഡിസംബർ 10 മുതല്‍ 17 വരെ തിരുവനന്തപുരത്ത്

Jaihind Webdesk
Tuesday, August 10, 2021

തിരുവനന്തപുരം : ഇരുപത്തിയാറാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള ഡിസംബർ 10 മുതല്‍ 17 വരെ നടത്താന്‍ തീരുമാനമായി. വേദിയായി തിരുവനന്തപുരം മാത്രം. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും മേള നടത്തുക.

കഴിഞ്ഞ തവണ തിരുവനന്തപുരം കൂടാതെ  കൊച്ചി , പാലക്കാട് എന്നീ ജില്ലകള്‍ കൂടി മേളയ്ക്കായി തിരഞ്ഞെടുത്തത് വിമർശനങ്ങള്‍ക്ക് വഴിവച്ചിരുന്നു.