യുഡിഎഫ് അധികാരത്തിലെത്തിയാല്‍ 100 ദിവസത്തിനുള്ളിൽ ശബരിമലയില്‍ പുതിയ നിയമനിർമാണം നടത്തും : രമേശ് ചെന്നിത്തല

Jaihind News Bureau
Wednesday, March 17, 2021

കൊല്ലം : യുഡിഎഫ് അധികാരത്തിൽ വന്നാൽ 100 ദിവസത്തിനുള്ളിൽ ശബരിമല വിഷയത്തിൽ പുതിയ നിയമ നിർമ്മാണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊല്ലം ചവറയിൽ ഷിബു ബേബി ജോണിന്‍റെ തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശബരിമല പ്രശ്നത്തിൽ ആത്മാർത്ഥത ഉണ്ടെങ്കിൽ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം പിൻവലിച്ച് പിണറായി വിജയൻ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിൽ ബിജെപി-സിപിഎം അവിശുദ്ധ കൂട്ടുകെട്ടാണുള്ളത്. കേരളത്തിന്‍റെ ജനകീയ സർവേയിൽ യുഡിഎഫ് മുന്നിൽ നിൽക്കുകയാണെന്നും പണവും സ്വാധീനവും ഉപയോഗിച്ചുള്ള ചാനൽ സർവേകൾ വിശ്വസിക്കരുതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.