“പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും” : പ്രിയങ്കാ ഗാന്ധി

Jaihind Webdesk
Wednesday, March 27, 2019

പാര്‍ട്ടി പറഞ്ഞാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വ്യക്തമാക്കി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. തെരഞ്ഞെടുപ്പ് പരിപാടിക്കിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പ്രിയങ്ക.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് ” പാര്‍ട്ടി നിര്‍ദേശിച്ചാല്‍ എന്തുകൊണ്ട് മത്സരിച്ചുകൂടാ?” എന്നായിരുന്നു പ്രിയങ്കയുടെ മറുപടി.

പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തീര്‍ച്ചയായും മത്സരിക്കും – പ്രിയങ്ക വ്യക്തമാക്കി.

കിഴക്കന്‍ യു.പിയുടെ ചുമതലയാണ് പ്രിയങ്കയ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നല്‍കിയിരിക്കുന്നത്.  സംഘടനയുടെ പ്രവര്‍ത്തനം അടിത്തട്ടില്‍ ശക്തിപ്പെടുത്താനുള്ള നടപടികള്‍ക്കാണ് പ്രിയങ്ക മുന്‍ഗണന നല്‍കുന്നത്. പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ കോണ്‍ഗ്രസിലേക്ക് പുതുതായി പത്ത് ലക്ഷം പ്രവര്‍ത്തകര്‍ എത്തിയതായാണ് കണക്കുകള്‍.[yop_poll id=2]