കെ സുധാകരനെതിരായ അന്വേഷണം രാഷ്ട്രീയ പകപോക്കലിന് ഉപയോഗിച്ചാൽ നേരിടുമെന്ന് വിഡി സതീശൻ

Jaihind Webdesk
Saturday, October 2, 2021

തിരുവനന്തപുരം: കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനെതിരായ  അന്വേഷണത്തെ എതിർക്കുന്ന നിലപാടല്ല കോൺഗ്രസിനും സുധാകരനുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബ്രണ്ണൻ കോളേജുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി നടന്ന ഒരു വാഗ്വാദത്തിന്‍റെ പശ്ചാത്തലത്തിൽ സുധാകരനുമായി പിണങ്ങിപോയ അദ്ദേഹത്തിന്‍റെ  ഡ്രൈവറെ കൊണ്ട് പരാതി കൊടുപ്പിക്കുകയായിരുന്നുവെന്ന് സതീശൻ പറഞ്ഞു.

ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ ഏത് അന്വേഷണം നേരിടാനും തയ്യാറാണെന്നാണ് സുധാകരൻ പറഞ്ഞത്. എന്നാൽ വിജിലൻസ് അന്വേഷണത്തെ രാഷ്ട്രീയ വിരോധം തീർക്കാൻ ഉപയോഗിച്ചാൽ തങ്ങൾ അതിനെ രാഷ്ട്രീയമായി നേരിടുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.