ഇടുക്കി ആനവിലാസത്ത് ജലശ്രോതസിൽ വിഷം കലക്കിയതായി കണ്ടെത്തി. മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങിയതോടെയാണ് നാട്ടുകാർ പരാതിയുമായെത്തിയത് ഇതേ തുടർന്ന് കുമളി പോലീസ് കേസെടുത്തു.
സ്വകാര്യ ഏലം എസ്റ്റേറ്റിൽ നിന്നു o ഒഴുകി എത്തുന്ന തോട്ടിലാണ് വിഷം കലങ്ങിയതായി കണ്ടെത്തിയത്. രാവിലെ 10 മണിയോടെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത് തോട്ടിലെ വെള്ളത്തിന്‍റെ നിറത്തിൽ വന്ന വ്യത്യാസമാണ്. മാത്രമല്ല വിഷത്തിന്‍റെ രൂക്ഷഗന്ധവും മീനുകൾ ചത്തുപൊങ്ങുകയും ചെയ്തതോടെ നാട്ടുകാർ ആരോഗ്യ വകുപ്പിനെയും ജില്ലാ കളക്ടറെയും വിവരമറിയിക്കുകയായിരുന്നു.
നാട്ടുകാരുടെ പരാതിയെ തുടർന്ന് ആനവിലാസത്തെ മരിയാ പ്ലാന്‍റേഷനിൽ പരിശോധന നടത്തി. പോലീസ് എത്തുമ്പോഴും വെള്ളത്തിസ് രൂക്ഷഗന്ധം നിലനിന്നിരുന്നു. തോട്ട ത്തിൽ വിഷം തളിച്ചിട്ടുണ്ടെന്നും കണ്ടെത്തി. എന്നാൽ ആരോപണം മാത്രമാണെന്നാണ് എസ്റ്റേറ്റ് അധികൃതർ പറയുന്നത്. മുമ്പ് ഇതേ എസ്റ്റേറ്റിൽ തോട്ടിൽ വിഷം കലർന്നിട്ടുണ്ട്. ഗുരുതര വീഴ്ച ഉണ്ടായിട്ടും നടപടി എടുക്കാത്തതിനെ തുടർന്നാണ് വീണ്ടും ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത്. ഈ തോട്ടിലെ വെള്ളം ഇടുക്കി ജലസംഭരണിയിലേക്കാണ് എത്തുന്നത്. നിരവധി കുടിവെള്ള പദ്ധതികളും 6 ഇതിനോട് ചേർന്നുണ്ട്. കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു