ഇടുക്കിയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഒരാള്‍ മരിച്ചു


ഇടുക്കി ശാന്തന്‍പാറയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. ചേരിയാര്‍ തങ്കപ്പന്‍പാറ സ്വദേശി റോയി (55) ആണ് മരിച്ചത്. ഇന്നലെ ഉരുള്‍പൊട്ടലുണ്ടായ ശാന്തന്‍പാറ പെത്തൊട്ടി ദളം ഭാഗത്ത് നിന്നും നാലുകിലോമീറ്ററോളം അകലെയാണ് മണ്ണിടിച്ചിലുണ്ടായ പ്രദേശം. രാത്രിയോടെ മണ്ണിടിഞ്ഞ് വീണ് റോയിയുടെ വീടിന്റെ ഭിത്തി തകരുകയായിരുന്നു. തനിച്ച് താമസിച്ചിരുന്ന റോയി മണ്ണിനടിയില്‍പ്പെട്ട വിവരം ഇന്ന് രാവിലെയോടെയാണ് നാട്ടുകാര്‍ അറിഞ്ഞത്. പ്രദേശത്ത് ആറോളം കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്.

Comments (0)
Add Comment