ഇടുക്കി ഇരട്ടക്കൊലപാതകം; ഒരു മൃതദേഹത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

 

കട്ടപ്പന: ഇടുക്കി കട്ടപ്പനയിൽ നടന്ന ഇരട്ടക്കൊലപാതകത്തിൽ ഒരു മൃതദേഹത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തി. മൃതദേഹവശിഷ്ടങ്ങൾ വിജയന്‍റേതാണോ എന്ന് സ്ഥിരീകരിക്കാനുള്ള പരിശോധനകൾ നടക്കും. മോഷണക്കേസിൽ പിടിയിലായ നെല്ലാനിക്കൽ വിഷ്ണു വിജയൻ, സുഹൃത്ത് പുത്തൻപുരയ്ക്കൽ നിതീഷ് എന്നിവർ താമസിച്ചിരുന്ന കാഞ്ചിയാർ കക്കാട്ടുകടയിലെ വാടക വീടിന്‍റെ ഹാളിലെ തറ പൊളിച്ചാണ് മൃതദേഹം കണ്ടെടുത്തത്. കാർഡ്ബോർഡ് പെട്ടിയിൽ മൂന്നായി മടങ്ങിയ നിലയിലായിരുന്നു മൃതദേഹം. തലയോട്ടിയും അസ്ഥികളുമാണു പരിശോധനയിൽ കണ്ടെത്തിയത്. പാന്‍റ്, ഷർട്ട്, ബെൽറ്റ് എന്നിവയുടെ അവശിഷ്ടങ്ങളും കണ്ടെടുത്തു. പ്രാഥമിക പോസ്റ്റുമോർട്ടത്തിനു ശേഷം വിശദമായ പരിശോധനയ്ക്ക് മൃതദേഹാവശിഷ്ടങ്ങൾ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റും. കുട്ടിയുടെ മൃതദേഹം കുഴിച്ചിട്ടി സ്ഥലത്തും ഇന്നുതന്നെ പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു.

*ചിത്രങ്ങള്‍: ഇടത് – കൊല്ലപ്പെട്ട വിജയന്‍, വലത് – ഇടുക്കി എസ്പി ടി.കെ. വിഷ്ണു പ്രദീപ്
Comments (0)
Add Comment