നെഹ്റുവിനെ ഒഴിവാക്കിയ നടപടി : സാങ്കേതിക തകരാറെന്ന വാദവുമായി ഐസിഎച്ച്ആർ

Jaihind Webdesk
Monday, August 30, 2021

ന്യൂഡല്‍ഹി : സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷ പരിപാടിയിലെ പോസ്റ്ററിൽ നിന്നും രാജ്യത്തിന്‍റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാല്‍ നെഹ്റുവിനെ ഒഴിവാക്കിയതില്‍ വിശദീകരണവുമായി ഐസിഎച്ച്ആർ. അമൃത് മഹോല്‍സവത്തിനായി ഒട്ടേറെ പോസ്റ്ററുകള്‍ തയാറാക്കിയെന്നും  ഒരു പോസ്റ്റര്‍ മാത്രം വെബ്സൈറ്റില്‍ വന്നത് സാങ്കേതിക തകരാറാണെന്നുമാണ് ഐസിഎച്ച്ആറിന്‍റെ വാദം.

‘ആസാദി കാ അമൃത്​ മഹോത്സവ്’ പരിപാടിയുടെ ഭാഗമായി പുറത്തിറക്കിയ സ്വാതന്ത്ര്യ സമര സേനാനികളുടെ പോസ്റ്ററിൽ നിന്ന് ജവഹര്‍ലാല്‍ നെഹ്റുവിനെ ഒഴിവാക്കുകയും പ്രധാനപ്പെട്ട എട്ടു നേതാക്കളിൽ മഹാത്മാ ഗാന്ധി, ബി.ആർ. അംബേദ്കർ എന്നിവർക്കൊപ്പം  വി.ഡി.സവർക്കറെ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വ്യപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.