ഇടുക്കി വികസന പാക്കേജ് ജനങ്ങളെ കബളിപ്പിക്കാനാണെന്ന് ഡി.സി.സി.പ്രസിഡന്‍റ് ഇബ്രാഹിം കുട്ടി കല്ലാർ. ഓഖിദുരന്തമുണ്ടായപ്പോൾ പ്രഖ്യാപിച്ച 2000 കോടിയുടെ തീരദേശപാക്കേജ് ഇതുവരെ എങ്ങും എത്തിയിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
57 പേർ പ്രളയ ദുരന്തത്തിൽ മരണപ്പെട്ട ഇടുക്കി ജില്ലയെ തഴഞ്ഞതിനു പിന്നലെയുള്ള പാക്കേജ് പ്രഖ്യാപനം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് ഡി.സി.സി.പ്രസിഡന്‍റ് ഇബ്രാഹിം കുട്ടി കല്ലാർ ആരോപിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടയിൽ മൂന്നു കർഷകർ ആത്മഹത്യ നടത്തിയ ഇടുക്കിയിലെ, കർഷകരുടെ കാർഷിക കടങ്ങൾ എഴുതിതള്ളുന്ന കാര്യം പാക്കേജിൽ ഉൾപ്പെടുത്താത്തത് തികഞ്ഞ വഞ്ചനയാണെന്നും ഡി.സി.സി.പ്രസിഡന്‍റ് കുറ്റപ്പെടുത്തി.
ദുരന്തമുണ്ടായി ആറു മാസം കഴിഞ്ഞിട്ടും ഒന്നും ചെയ്യിത്ത സർക്കാരിൽ ജനങ്ങൾക്ക് വിശ്വാസമില്ല. 3500 പേർക്ക് മാത്രമാണ് ഇടുക്കി ജില്ലയിൽ ഇതുവരെ 10000 രുപയുടെ സഹായം ലഭിച്ചത്തെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ പൂർണ്ണമായും നോക്കുകുത്തിയായി മാറിയ സാഹചര്യമാണ് ഇടുക്കിയിലുള്ളതെന്നും ഇബ്രാഹിം കുട്ടി കല്ലാർ കുറ്റപ്പെടുത്തി.