ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് കസ്റ്റഡിയില്‍ വിടില്ല; ചികിത്സ തുടരേണ്ടത് ആവശ്യമാണെന്നും കോടതി

Jaihind News Bureau
Tuesday, November 24, 2020

പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് കസ്റ്റഡിയില്‍ വിടില്ലെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി. ഇബ്രാഹിംകുഞ്ഞ് അര്‍ബുദ ബാധിതനായതിനാല്‍ ചികിത്സ തുടരേണ്ടത് ആവശ്യമാണെന്നും കസ്റ്റഡിയില്‍ വിട്ടാല്‍ അണുബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആശുപത്രി മാറ്റുന്ന കാര്യത്തില്‍ മെഡിക്കല്‍ ബോര്‍ഡിന്റെ അഭിപ്രായം പരിഗണിച്ച ശേഷം തീരുമാനമെടുക്കുമെന്നും – നിലവിലെ ചികിത്സ സര്‍ക്കാര്‍ ആശുപത്രിയില്‍ നല്‍കാന്‍ കഴിയുമോയെന്ന് ഡിഎംഒ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ഇബ്രാഹിംകുഞ്ഞിന്‍റെ ജാമ്യാപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും. നിലവില്‍ ജുഡീഷല്‍ കസ്റ്റഡിയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇബ്രാഹിംകുഞ്ഞ്.