ഐ ലീഗ് ഫുട്ബോൾ മൽസരങ്ങൾക്ക് ഇന്ന് തുടക്കം; ഗോകുലം കേരള എഫ് സി – മുഹമ്മദൻ സ്പോർട്ടിങ്ങിനെ നേരിടും.


മലപ്പുറം: ഐ ലീഗ് ഫുട്ബോൾ മൽസരങ്ങൾക്ക് ഇന്ന് തുടക്കം. ഉദ്ഘാടന മൽസരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഗോകുലം കേരള എഫ് സി -കൊല്‍ക്കത്തന്‍ ക്ലബ്ബായ മുഹമ്മദൻ സ്പോർട്ടിങ്ങിനെ നേരിടും. വൈകിട്ട് നാലരക്ക് മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം നടക്കുക. ഐ ലീഗ് മത്സരങ്ങൾ ഇത്തവണ ഹോം എവേ രീതിയിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. പതിനൊന്നു ഹോം മത്സരങ്ങളിൽ ഗോകുലത്തിന്‍റെ ആറു മത്സരങ്ങൾ മലപ്പുറം പയ്യനാട് സ്റ്റേഡിയത്തിലാണ് നടക്കുക. കഴിഞ്ഞ രണ്ടു വർഷമായി ഐ ലീഗ് ചാമ്പ്യന്മാരാണ് ഗോകുലം കേരള എഫ് സി. ഇത്തവണ കപ്പ് നിലനിർത്തി ഹാട്രിക് നേടുന്നതിനൊപ്പം ഐ എസ് എലിലേക്കുള്ള പ്രവേശനം നേടുക കൂടിയാണ് ക്ലബ്ബിന്‍റെ ലക്ഷ്യം.

കൊവിഡ് കാരണം കഴിഞ്ഞ രണ്ട് തവണയും അടച്ചിട്ട മൈതാനങ്ങളിലായിരുന്നു ഐ ലീഗ് മത്സരങ്ങള്‍. അതിനാല്‍ ഇത്തവണ കാണികളുടെ വലിയ പിന്തുണ പയ്യനാട് സ്റ്റേഡിയത്തിലുണ്ടാം എന്നാണ് പ്രതീക്ഷ.

Comments (0)
Add Comment