കാണാതായ സൈനികന്‍ സുരക്ഷിതനായി തിരിച്ചെത്തുമെന്ന പ്രതീക്ഷ പങ്കുവെച്ച് രാഹുല്‍ ഗാന്ധി

Jaihind Webdesk
Wednesday, February 27, 2019

Rahul-Gandhi

കാണാതായ ഇന്ത്യന്‍ സൈനികന്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷ പങ്കുവെച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നമ്മുടെ വ്യോമസേനയുടെ ഒരു പൈലറ്റിനെ കാണാതായെന്നത് ഏറെ സങ്കടമുളവാക്കുന്ന കാര്യമാണ്. എന്നാല്‍ അപകടമൊന്നുമില്ലാതെ സുരക്ഷിതനായി അദ്ദേഹം തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. രാജ്യം നേരിടുന്ന ഈ പ്രതിസന്ധി ഘട്ടത്തില്‍ സൈന്യത്തിനൊപ്പം നില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു.