‘ഞാന്‍ ആരെയും ക്ഷണിച്ചിട്ടില്ല’, പി. പി ദിവ്യയെ ക്ഷണിച്ചത് ആരെന്ന ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറി കലക്ടര്‍ അരുണ്‍ കെ. വിജയന്‍

 

കണ്ണൂർ: എഡിഎം ആയിരുന്ന നവീൻ ബാബുവിന്‍റെ യാത്രയയപ്പ് യോഗത്തിലേക്ക് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി ദിവ്യയെ താൻ ക്ഷണിച്ചിട്ടില്ലെന്ന് സൂചിപ്പിച്ച് കണ്ണൂർ ജില്ലാ കളക്‌ടർ അരുൺ കെ.വിജയൻ. കളക്‌ടർ ക്ഷണിച്ചിട്ടാണോ പി.പി ദിവ്യ യാത്രയയപ്പ് യോഗത്തിന് വന്നതെന്ന ചോദ്യത്തിന് പരിപാടി നടത്തുന്നത് കളക്ട‌റല്ല, സ്റ്റാഫ് കൗൺസിലാണെന്നായിരുന്നു മറുപടി.

താനല്ല പരിപാടിയുടെ സംഘാടകനെന്നും അതിനാൽ ആരെയും ക്ഷണിക്കേണ്ടതില്ല. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതിനാൽ കൂടുതൽ കാര്യങ്ങൾ പറയാൻ ബുദ്ധിമുട്ടാണെന്നും അന്വേഷണം അതിന്‍റെ വഴിക്ക് നടക്കട്ടെയെന്നും അരുൺ കെ. വിജയൻ കണ്ണൂരിൽ പറഞ്ഞു. കളക്‌ടർ ക്ഷണിച്ചിട്ടാണ് യാത്രയയപ്പ് യോഗത്തിന് പോയതെന്ന ദിവ്യയുടെ വാദങ്ങൾ പൊളിക്കുന്നതാണ് ഇപ്പോൾ കളക്ട‌ർ നേരിട്ട് നൽകിയിരിക്കുന്ന പ്രതികരണം.

 

Comments (0)
Add Comment