‘അവസരവാദ രാഷ്ട്രീയത്തിന് എന്നെ കിട്ടില്ല, അടിസ്ഥാന മൂല്യങ്ങളും ആശയങ്ങളും കൈവിടില്ല; സംശയമുള്ളവർക്ക് എന്‍റെ ചരിത്രം പരിശോധിക്കാം’ : വ്യാജ പ്രചാരണങ്ങള്‍ക്ക് കടുത്ത മറുപടിയുമായി ശശി തരൂര്‍ എം.പി

Jaihind News Bureau
Wednesday, March 11, 2020

Shashi-Tharoor-2

ജോതിരാദിത്യ സിന്ധ്യ ബി.ജെ.പിയിലേക്കെന്ന വാർത്തകള്‍ക്ക് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജപ്രചാരണങ്ങള്‍ക്ക് കടുത്ത മറുപടിയുമായി ശശി തരൂര്‍ എം.പി. വ്യാജപ്രചാരണങ്ങളെ തള്ളിയ ശശി തരൂർ അവസരവാദ രാഷ്ട്രീയമല്ല തന്‍റേതെന്ന് വ്യക്തമാക്കി. വ്യക്തമായ ആശയങ്ങളുടെയും തത്വങ്ങളുടെയും അടിസ്ഥാനത്തിലാണ് മുന്നോട്ട് പോകുന്നത്. നാല് പതിറ്റാണ്ടായി ആർജിച്ചെടുത്തതാണ് തന്‍റെ രാഷ്ട്രീയ ദർശനം. അവസരവാദ രാഷ്ട്രീയത്തിന് തന്നെ കിട്ടില്ലെന്നും തന്‍റെ ഇതുവരെയുള്ള രാഷ്ട്രീയ ജീവിതം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും  തരൂര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

‘ജ്യോതിരാദിത്യ സിന്ധ്യയെ കിട്ടി… ഇനി തരൂരിനെയും പൈലറ്റിനെയുമോ?’ എന്ന തലക്കെട്ടില്‍ ഒരു ഓണ്‍ലൈനില്‍ വന്ന ലേഖനത്തിന് മറുപടിയായാണ് ശശി തരൂര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.