ഐഎസ്എല്‍ : ഹൈദരാബാദ് എഫ്.സിക്കു വിജയത്തുടക്കം

B.S. Shiju
Tuesday, November 24, 2020

ഇന്ത്യൻ സൂപ്പർ ലീഗ് ഏഴാം സീസണിലെ ഹൈദരാബാദ് എഫ്.സിക്കു വിജയത്തുടക്കം. മറുപടിയില്ലാത്ത ഒരു ഗോളിന് ഒഡീഷ എഫ്‌സിയെയാണ് ഹൈദരാബാദ് കീഴടക്കിയത്.

35ാ ം മിനിറ്റിൽ പെനൽറ്റിയിലൂടെ ക്യാപ്റ്റൻ അരിഡാനെ സൻറാനയാണ് ഹൈദരാബാദിൻറെ വിജയ ഗോൾ നേടിയത്. ഹാളിചരൺ നർസാരിയുടെ ഷോട്ട് പെനൽറ്റി ബോക്‌സിൽ ഒഡിഷ ക്യാപ്റ്റൻ സ്റ്റീവൻ ടെയ്‌ലറുടെ കൈയിൽ തട്ടിയതിനായിരുന്നു പെനൽറ്റി. ഹാൻഡ് ബോളിന് ടെയ്‌ലർക്ക് മഞ്ഞക്കാർഡും ലഭിച്ചു.

മത്സരത്തിലുടനീളം ഹൈദരാബാദ് ആണ് മികച്ച പ്രകടനം കാഴ്ചവച്ചത്. മത്സരത്തിൻറെ ആദ്യ 15 മിനിറ്റിനുള്ളിൽ നാല് ഗോൾ ശ്രമങ്ങൾ അവർ നടത്തി. ഹൈദരാബാദിൻറെ തുടർച്ചയായ ആക്രമണത്തിനു മുന്നിൽ ഒഡീഷയെ പിടിച്ചുനിർത്തിയത് ഗോളി അർഷ്ദീപ് സിംഗിൻറെ മികവാണ്. ഏഴ് തവണ മാത്രമാണ് ഒഡീഷ ഷോട്ടുതിർത്തത്. ഹൈദരാബാദ് ആകട്ടെ 18 തവണയും.