കൂടത്തായി കൊലപാതക പരമ്പരയിൽ ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവും കസ്റ്റഡിയിൽ

Jaihind News Bureau
Monday, October 7, 2019

കോഴിക്കോട് കൂടത്തായി കൊലപാതക പരമ്പരയിൽ ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെ കസ്റ്റഡിയിൽ എടുത്തു. ഷാജുവിനെ വടകര റൂറൽ എസ്പി ഓഫീസിൽ എത്തിച്ചു. അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന. ഷാജുവിനെ ഒന്നര മണിക്കൂർ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.

മറ്റൊരു മരണത്തിലേക്കും കൂടി അന്വേഷണം വ്യാപിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ജോളിയുടെ ബ്യൂട്ടി പാർലറുമായി ബന്ധമുള്ള രാമകൃഷ്ണന്റെ മരണമാണ് അന്വേഷിക്കുന്നത്.