യൂണിവേഴ്സിറ്റി കോളേജ് വിഷയം : കെഎം അഭിജിത്തിന്‍റെ നേതൃത്വത്തിലുള്ള അനിശ്ചിതകാല നിരാഹാര സമരം നാലാം ദിവസത്തിലേക്ക്

Jaihind News Bureau
Thursday, July 18, 2019

യൂണിവേഴ്സിറ്റി കോളേജ് വിഷയത്തിൽ പ്രതിഷേധിച്ച് കെഎസ്‌യു സംസ്ഥാന അദ്ധ്യക്ഷ്യൻ കെഎം അഭിജിത്തിന്‍റെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റിന് മുന്നിൽ നടത്തി വരുന്ന അനിശ്ചിതകാല നിരാഹാര സമരം നാലാം ദിവസത്തിലേക്ക്. യൂണിവേഴ്‌സിറ്റി കോളജ് ക്രമക്കേടിൽ സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരത്തിന് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. മുതിർന്ന നേതാക്കൾ അടക്കം നിരവധി പേർ സമരത്തിന് പിന്തുണയുമായി എത്തിയിരുന്നു.