‘ആനയ്ക്കും മുമ്പേ അവരുടെ മനുഷ്യത്വം മരിച്ചു’ : മലപ്പുറം ജില്ലക്കെതിരായ വിദ്വേഷ പരാമർശത്തിനെതിരെ ശശി തരൂർ എം.പി

Jaihind News Bureau
Friday, June 5, 2020

 

പാലക്കാട് ജില്ലാ അതിര്‍ത്തിയില്‍ ഗര്‍ഭിണിയായ ആന സ്‌ഫോടക വസ്തു നിറച്ച കൈതച്ചക്ക കഴിച്ച് ചരിഞ്ഞ സംഭവത്തെ വർഗീയവത്ക്കരിക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ക്കെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂർ എം.പി. സംഭവത്തില്‍ മനേകാ ഗാന്ധി ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ മലപ്പുറം ജില്ലക്കെതിരെ നടത്തിയ വിദ്വേഷ പ്രസ്താവനകള്‍ക്കെതിരെയാണ് ശശി തരൂർ ട്വിറ്ററിലൂടെ പ്രതികരിച്ചത്. ഇത്തരമൊരു സംഭവത്തെ പോലും വർഗീയ പ്രചാരണത്തിന് ഉപയോഗിക്കുന്നവരിലെ മനുഷ്യത്വം ആനയ്ക്കും മുമ്പേ മരിച്ചുകഴിഞ്ഞെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

മലപ്പുറത്തായാലും പാലക്കാടായാലും ആനയുടെ മരണം നമുക്കെല്ലാവർക്കും വേദനാജനകമായ വാർത്തയാണ്. ചിലർക്കെങ്കിലും, ആനയുടെ മരണം “മുസ്‌ലിം ഭൂരിപക്ഷ ജില്ലയിൽ”  ആകുന്നത് കൂടുതൽ വികാരപരമാണ്. അതിന് കാരണം മനസിലാക്കാവുന്നതേയുള്ളൂ. ആന മരിക്കുന്നതിന് വളരെ മുമ്പുതന്നെ അവരിലെ മനുഷ്യത്വം മരിച്ചിരുന്നു എന്ന്’ – ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

ആന ചരിഞ്ഞ സംഭവത്തിന് പിന്നാലെ മലപ്പുറം ജില്ലക്കെതിരെ വിദ്വേഷ പ്രസ്താവന അഴിച്ചുവിട്ട് ബി.ജെ.പി എം.പിയും പരിസ്ഥിതി പ്രവർത്തകയുമായ മനേകാ ഗാന്ധി രംഗത്തെത്തിയിരുന്നു. മലപ്പുറം അതിന്‍റെ തീവ്ര ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍  പ്രശസ്തമാണെന്നായിരുന്നു മനേക ഗാന്ധിയുടെ വിദ്വേഷ പരാമർശം. മനേകാ ഗാന്ധിയുടെ പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് ബി.ജെ.പി പ്രവര്‍ത്തകരും  രംഗത്തെത്തി. ഇത്തരമൊരു ദാരുണമായ സംഭവത്തിനെയും വർഗീയമായി പ്രചരിപ്പിച്ച നടപടിക്കെതിരെയാണ് ശശി തരൂർ എം.പി രംഗത്തെത്തിയത്.

‘മലപ്പുറം അതിന്‍റെ തീവ്ര ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍, പ്രത്യേകിച്ച് മൃഗങ്ങള്‍ക്കെതിരായ ആക്രമണത്തില്‍ പ്രശസ്തമാണ്. മൃഗങ്ങള്‍ക്കെതിരെ അക്രമം നടത്തുന്ന ഒരാള്‍ക്കെതിരെ പോലും ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ലാത്തതിനാല്‍ അത് തുടരുന്നു’ –  മനേകാ ഗാന്ധി ട്വീറ്റ് ചെയ്തു.

കേരളത്തിലെ ക്ഷേത്രങ്ങളില്‍ ആനകള്‍ നേരിടുന്ന അതിക്രമങ്ങള്‍ക്കെതിരെ നിരവധി പരാതികള്‍ നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് മനേക ഗാന്ധി വനം മന്ത്രി കെ രാജുവിന് അയച്ച കത്തില്‍ പറയുന്നു. ക്രൂരതകള്‍ക്ക് ഇരയായി അറുന്നൂറോളം ആനകള്‍ ചരിഞ്ഞതായും കുറിപ്പില്‍ പറയുന്നു.

 

 

പാലക്കാട് ജില്ലയിലെ വന മേഖലയിൽ സ്ഫോടക വസ്ഥുകടിച്ച് പരിക്കേറ്റ് ഗർഭിണിയായ ആന ചരിഞ്ഞ സംഭവം മലപ്പുറത്തിനെതിരായ വിദ്വേഷ പ്രചാരത്തിന് ഉപയോഗിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി ശശി തരൂർ എംപി. ബിജെപി നേതാക്കള്‍ നടത്തിയ പ്രസ്താവനയെ അപലപിച്ച് ട്വിറ്ററിലായിരുന്നു തിരുവനന്തപുരം എംപിയുടെ പരാമർശം.

ഇത്തരം പരാമര്‍ശങ്ങൾ നടത്തുന്നവരിലെ മനുഷ്യത്വം ആന മരിക്കുന്നതിന് ഏറെ മുൻപ് തന്നെ മരിച്ച് കഴിഞ്ഞിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ആന മരിക്കുന്നത് മലപ്പുറത്തിലായാലും പാലക്കാടായാലും നമുക്കെല്ലാവർക്കും ഭയങ്കരമായ വാർത്തയാണ്. ചിലർക്കെങ്കിലും, “മുസ്‌ലിം ഭൂരിപക്ഷ ജില്ലയിൽ” മരിക്കുന്നത് കൂടുതൽ വികാരങ്ങൾക്ക് കാരണമാകുന്നു. അതിന് കാരണം മനസ്സിലാക്കാവുന്നതേയുള്ളൂ. ആന മരിക്കുന്നതിന് വളരെ മുമ്പുതന്നെ അവയിലെ മനുഷ്യർ മരിച്ചുരുന്നു എന്ന്’

The elephant dying, whether in Malappuram or Palakkad, is terrible news for all of us.
For some though, dying in a “Muslim-majority district” triggers more emotions, but that’s understandable … it’s simply that the human in them died much before the elephant did. pic.twitter.com/eisnlJhq0n

— Shashi Tharoor (@ShashiTharoor) June 4, 2020

മുൻ കേന്ദ്രമന്ത്രിയും മൃഗ സ്നേഹിയുമായ മേനക ഗാന്ധിയായിരുന്നു വിഷയം മലപ്പുറത്ത് എന്ന പേരിൽ പരാമർശം നടത്തിയത്. മൃഗങ്ങളെ ഉപദ്രവിക്കുന്നതിൽ പേരുകേട്ട സ്ഥലമാണ് മലപ്പുറമെന്നും അവർ പ്രതികരിച്ചു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കരും വിഷയത്തെ കുറിച്ച് പരാമർശിച്ചപ്പോൾ മലപ്പുറം എന്നായിരുന്നു ഉപയോഗിച്ചത്.